Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By Bus

Palakkad

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

ചി​റ്റൂ​ർ: അ​ണി​ക്കോ​ട്ടി​ൽ ബ​സി​റ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ ​അ​തേ ബ​സി​ടി​ച്ച് മ​രി​ച്ചു. അ​മ്പ​ല​പ്പ​റ​മ്പ് ക​രി​ങ്ക​ര​പ്പ​ള്ളി പ​രേ​ത​നാ​യ അ​ലി​യാ​രു​ടെ ഭാ​ര്യ സൈ​ന​ബ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.20 നാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ​ത​ന്നെ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സൈ​ന​ബ അ​ണി​ക്കോ​ട്ടി​ലു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. മ​ക്ക​ൾ: അ​നീ​ഷ, നി​ഷാ​ദ്.

District News

സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് റോ​ഡി​ൽ വീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

എ​ട​ക്ക​ര: കു​റ്റി​പ്പു​റ​ത്ത് സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ത്തേ​ടം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

മൂ​ത്തേ​ടം ചെ​മ്മം​തി​ട്ട​യി​ലെ ക​റു​ത്തേ​ട​ത്ത് ഹു​സൈ​ന്‍റെ മ​ക​ളും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഫാ​ത്തി​മ റി​ഫ​യാ​ണ് (20) മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത 66 ലെ ​കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​ണ്‍​കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സ് ഇ​ടി​ച്ചു. ഇ​തോ​ടെ സ്കൂ​ട്ട​ർ മ​റി​യു​ക​യും ഫാ​ത്തി​മ റി​ഫ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

ഇ​രി​ന്പി​ളി​യം വെ​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വൈകുന്നേരം നാ​ലോ​ടെ മൂ​ത്തേ​ട​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച ഫാ​ത്തി​മ റി​ഫ​യു​ടെ മൃ​ത​ദേ​ഹം അ​ഞ്ചോ​ടെ ചെ​മ്മം​തി​ട്ട ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. ജ​സ്മ​ന​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഫാ​സ, ഫ​റ ഹു​സൈ​ൻ.

District News

ബൈ​ക്കി​ൽ ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: ബൈ​ക്കി​ൽ ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ എ​ട​നാ​ട് കി​ഴ​വ​ര വീ​ട്ടി​ൽ കെ.​ബി.​രാ​ജ​ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ക​ൻ അ​ന​ന്തു രാ​ജ് (30) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ പേ​ട്ട-​വ​ട​ക്കേ​ക്കോ​ട്ട റോ​ഡി​ൽ പേ​ട്ട പാ​ല​ത്തി​ന്‍റെ ഇ​റ​ക്ക​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. യു​ടേ​ണി​നാ​യി തി​രി​ഞ്ഞ ബൈ​ക്കി​ൽ അ​തേ ദി​ശ​യി​ൽ വ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ​അ​ന​ന്തു രാ​ജി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. മൃ​ത​ദേ​ഹം വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

District News

ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർയാ​ത്രി​ക​ൻ മ​രി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: വ​ട​ക്കേ​ക്കോ​ട്ട-​പേ​ട്ട റോ​ഡി​ൽ സ്വ​കാ​ര്യ ബ​സ് ത​ട്ടി റോ​ഡി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ അ​തേ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. വെ​ള്ളൂ​ർ ഇ​റു​മ്പ​യം പേ​ങ്ങാ​ട്ടി​ൽ വീ​ട് പ​രേ​ത​നാ​യ പി.​എം. മാ​ണി​യു​ടെ (പു​ന്നോ​ൻ മ​ണി) മ​ക​ൻ പി.​എം. മ​നോ​ജ് (37) ആ​ണ് മ​രി​ച്ച​ത്.

പേ​ട്ട പാ​ല​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​പ്പൂ​ണി​ത്തു​റ-​ആ​ലു​വ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഗു​രു​ദേ​വ് എ​ന്ന ബ​സ് ആ​ണ് ബൈ​ക്കി​ൽ ത​ട്ടി​യ​ത്. പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വ​ച്ച് ഒ​രു കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ട​യ​ർ, കാ​റി​ന് പി​ന്നി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന മ​നോ​ജി​ന്‍റെ ബൈ​ക്കി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സി​ന​ട​യി​ലേ​ക്ക് വീ​ണ മ​നോ​ജി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​തേ ബ​സി​ൽ ത​ന്നെ മ​നോ​ജി​നെ വ​ട​ക്കേ​ക്കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മാ​താ​വ്: ഏ​ലി​ക്കു​ട്ടി. ഭാ​ര്യ: ശാ​ലി​നി. മ​ക്ക​ൾ: അ​ള​ക​ന​ന്ദ, ആ​യി​ത്.

Latest News

Corehub Up